Skip to main content

തോളൂർ ഗ്രാമപഞ്ചായത്തിൽ രണ്ടാം ഘട്ട പ്രതിരോധ കുത്തിവയ്പ്പിന് തുടക്കമായി

 

തോളൂർ ഗ്രാമപഞ്ചായത്തിൽ ആട് വസന്ത നിർമ്മാർജ്ജന യജ്ഞത്തിൻ്റെ ഭാഗമായി രണ്ടാം ഘട്ട പ്രതിരോധ കുത്തിവെയ്പ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി നിർവഹിച്ചു. വെറ്റിനറി ഡോക്ടർ എം. കെ. രമ്യ പദ്ധതി വിശദീകരണം നടത്തി. ആടുകളെയും ചെമ്മരിയാടുകളെയും ബാധിക്കുന്ന മാരകമായ വൈറസ് പകർച്ചവ്യാധിയാണ് ആട് വസന്ത.  കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന പ്രസ്തുത രോഗം 2030 ആകുമ്പോഴെക്കും രാജ്യത്ത് നിന്ന് പൂർണ്ണമായി നീക്കം ചെയ്യുക എന്നതാണ് ലക്ഷ്യം. മാർച്ച് 11 മുതൽ  16 വരെ വെറ്റിനറി ആശുപത്രി വാക്സിനേഷൻ  സ്ക്വാഡിൻ്റെ നേതൃത്വത്തിൽ ആട് കർഷകരുടെ ഭവനസന്ദർശന വഴിയും നേരിട്ടും പ്രതിരോധ കുത്തിവെയ്പ്പ് നടത്തും. ആരോഗ്യമുള്ളതും ഗർഭാവസ്ഥയിൽ അല്ലാത്തതുമായ നാല് മാസമോ അതിൽ കൂടുതലോ പ്രായമുള്ള ആടുകളെ കുത്തിവെയ്പ്പ് നടത്തേണ്ടതാണ്. ഗ്രാമപഞ്ചായത്തംഗം ഷീന വിൽസൺ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ അനിൽ കുമാർ, രാമകൃഷ്ണൻ, ആട് കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

date