Post Category
അപേക്ഷ ക്ഷണിച്ചു
പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍, പാലക്കാട് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മലമ്പുഴ ഗവ.ആശ്രമം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിന് വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പി.വി.ടി.ജി(കാടര്‍, കുറുമ്പര്‍, കാട്ടുനായ്ക്കര്‍) വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മറ്റു പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ പാലക്കാട് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിലും മലമ്പുഴ ആശ്രമം സ്‌കൂള്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പാലക്കാട്, കൊല്ലംങ്കോട്, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ ഏപ്രില്‍ 20 വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2815894, 9847666128
date
- Log in to post comments