ജോബ് ഡ്രൈവ് 16 ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജോബ്ഡ്രൈവ് മാര്‍ച്ച് 16ന് രാവിലെ പത്തിന്. സെയില്‍സ് കണ്‍സല്‍ട്ടന്റ്, വൈസ് പ്രിന്‍സിപ്പല്‍, സബ്ജക്ട് കോര്‍ഡിനേറ്റര്‍ എന്നിവര്‍ക്ക് പുറമെ വിവിധ വിഷയങ്ങളിലെ അധ്യാപക തസ്തികകളിലേക്കുമാണ് നിയമനം.
രണ്ട് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്കായി നടക്കുന്ന അഭിമുഖത്തില്‍ ഹിന്ദി, കണക്ക്, ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, പ്രീ-പ്രൈമറി വിഭാഗങ്ങളിലേക്കാണ് അധ്യാപകരെ തേടുന്നത്. ഡിപ്ലോമ, ഡിഗ്രി, പി.ജി, ബി.എഡ്, എം.എഡ്, ടി.ജി.ടി, പി.ജി.ടി, ടി.ടി.സി, എന്‍.ടി.ടി.സി തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ നിലവില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. പുതുതായി രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായ 300 രൂപയുമായി പാലക്കാട് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചില്‍ നേരിട്ട് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505435, 2505204
- Log in to post comments