അധ്യാപക നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലമ്പുഴ ആശ്രമം സ്‌കൂളില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അധ്യാപകരെ നിയമിക്കുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്, കണക്ക്, സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ്, മ്യൂസിക്, പി.ഇ.ടി തസ്തികകളിലുമാണ് ഒഴിവുള്ളത്. കൂടാതെ എല്‍.പി.എസ്.ടി , എം.സി.ആര്‍.ടി (പുരുഷന്‍, സ്ത്രീ) തസ്തികകളിലേക്കും അപേക്ഷിക്കാം. പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്. ക്യാമ്പസില്‍ താമസിച്ച് പഠിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് മാത്രം അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 15-ന് വൈകീട്ട് നാലിന് മുമ്പായി പാലക്കാട് സിവില്‍ സ്റ്റേഷനിലെ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നല്‍കണം. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനത്തില്‍ മുന്‍ഗണന ലഭിക്കും. എഴുത്തുപരീക്ഷയുടെയോ കൂടിക്കാഴ്ചയുടെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491-2815894.
- Log in to post comments