അക്ഷയ സംരംഭക നിയമനം : അപേക്ഷ സമര്‍പ്പിക്കാന്‍ 19 വരെ
ജില്ലയില്‍ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 19 വരെ നല്‍കാം. അപേക്ഷ ഫീസ് മാര്‍ച്ച് 21 വരെ സ്വീകരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സേവനദാതാക്കളായ അക്ഷയ പദ്ധതിയിലൂടെ പാലക്കാട് ജില്ലയിലെ 42 ലൊക്കേഷനുകളിലേക്കാണ് സംരംഭകരെ തിരഞ്ഞെടുക്കുന്നത്. പൊതുവിഭാഗത്തില്‍ 37 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തില്‍ രണ്ട്, പട്ടികവര്‍ഗ വിഭാഗത്തില്‍ മൂന്ന് ലൊക്കേഷനിലേക്കുമാണ് (1. പുതൂര്‍, 2. പറമ്പിക്കുളം ടൗണ്‍, 3. കോട്ടോപ്പാടം 1 വില്ലേജിന് സമീപം) അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷ https://lbsedp.lbscentre.in/akshaya26/ ല്‍ നല്‍കണം. അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശംയങ്ങള്‍ക്ക് എല്‍ ബി എസിന്റെ ഹെല്‍പ് ലൈന്‍: 0471 2560311, 312, വാട്‌സ്ആപ്പ്: 9400923669 എന്നീ നമ്പറുകളിലോ lbscentre@gmail.com ലോ ബന്ധപ്പെടാവുന്നതാണ്. മറ്റു വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0491 2547820, 2544188 എന്ന നമ്പറിലോ, adpopkd.akshaya@kerala.gov.in ലോ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങള്‍ https://akshaya.kerala.gov.in ല്‍ ലഭ്യമാണ്.
- Log in to post comments