Post Category
നിയമസഭാ ഇലക്ഷന്‍ : സ്‌ക്വാഡുകള്‍ക്ക് പരിശീലനം ഇന്ന്
നിയമസഭാ ഇലക്ഷന്റെ ഭാഗമായി ഇന്ന് ( മാര്‍ച്ച് 12) ജില്ലയിലെ സ്‌ക്വാഡുകളില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ പരിശീലനം നല്‍കും. ഫ്‌ളയിങ് സ്‌ക്വാഡ് ടീമംഗങ്ങള്‍ക്ക് രാവിലെ 10.30 നും, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം അംഗങ്ങള്‍ക്ക് ഉച്ചയ്ക്ക് രണ്ടിനും, സ്റ്റാറ്റിക് ചെക്ക്‌പോസ്റ്റ് ടീം അംഗങ്ങള്‍ക്ക് വൈകീട്ട് 3.30 നുമാണ് പരിശീലനം. ടീമുകളിലേക്ക് നിയോഗിച്ച എല്ലാ ജീവനക്കാരും പരിശീലനക്ലാസില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ചെലവ് നിരീക്ഷണ നോഡല്‍ ഓഫീസര്‍ ആയ ജില്ലാ ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments