Skip to main content

പണിക്കൻകുടി-ചെമ്പകപ്പാറ റോഡ് ടാറിംഗ് ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു

പണിക്കൻകുടി: കൊന്നത്തടി - വാത്തിക്കുടി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പണിക്കൻകുടി-കുരിശിങ്കൽ, അഞ്ചുമുക്ക് - ചെമ്പകപ്പാറ റോഡിന്റെ ടാറിംഗ് ജോലികളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. പണിക്കൻകുടി സ്കൂൾ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

പൊതുമരാമത്ത് വകുപ്പിൽ നിന്നും 6 കോടി രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരണ ഘട്ടത്തിലെത്തിച്ചിരിക്കുന്നത്. കൊന്നത്തടി പഞ്ചായത്തിലെ പണിക്കൻകുടി, പെരിഞ്ചാംകുട്ടി, മുള്ളരിക്കുടി വാർഡുകളിലൂടെ കടന്നുപോകുന്ന ഈ പാതയുടെ നവീകരണം പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു.

വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഷാജി കാഞ്ഞമല, റ്റി.പി. മൽക്ക, എം.എൻ. വിജയൻ, എൻ.വി. ബേബി, വി എം. ബേബി, ജെയിംസ് മലക്കുഴി, വി കെ സലിം, കെ എം. ഷാജി എന്നിവർ പ്രസംഗിച്ചു.

 

date