Skip to main content

ചെങ്കുളം മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടനം ഇന്ന്

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ചെങ്കുളം മള്‍ട്ടി സ്പീഷ്യസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടനം ചെങ്കുളം ഡാം സൈറ്റില്‍ ഇന്ന് (12) 3.30 ന്  ഫിഷറീസ്- സാംസ്‌കാരിക- യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. വെള്ളത്തൂവല്‍ പഞ്ചായത്തില്‍ ചെങ്കുളം ഡാം സൈറ്റില്‍ 1.62 ഹെക്ടര്‍ ഭൂമിയില്‍ 654.95 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

പരിപാടിയില്‍ അഡ്വ. എ. രാജ എംഎല്‍എ അധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എം. മണി എം.എല്‍.എ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഷീല സ്റ്റീഫന്‍, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി. എസ് സിദ്ദിഖ്, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  മോഹനന്‍ നായര്‍, ജില്ലാപ വെള്ളത്തൂവല്‍ പഞ്ചായത്ത് പ്രസിഡന്റ്  ജോര്‍ജ് തോമസ്, ഫിഷറീസ് ഡയറക്ടര്‍ ചെല്‍സാസിനി വി, ഫിഷറീസ് മധ്യമേഖല സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ലിന്റാ എല്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ജീവനക്കാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date