Skip to main content
കുഞ്ഞിമംഗലം ഗവ. മാപ്പിള എൽ പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

കുഞ്ഞിമംഗലം ഗവ. മാപ്പിള എൽ പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

 

കുഞ്ഞിമംഗലം ഗവ. മാപ്പിള എൽ പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം വിജിൻ എംഎൽഎ നിർവഹിച്ചു. കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി അമ്പു അധ്യക്ഷനായി.

1.4 കോടി രൂപയാണ് പുതിയ കെട്ടിടത്തിനായി അനുവദിച്ചത്. കെട്ടിടത്തിനായി 15 സെന്റ് സ്ഥലം സംഭാവന നൽകിയ ബി.എസ് മൊയ്തുവിനെ എം എൽ എ ആദരിച്ചു. പൊതുമരാമത്ത് വകുപ്പ്  അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ആശിഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയലക്ഷ്മി ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ ടീച്ചർ, സ്ഥിരം സമിതി അധ്യക്ഷൻ കെ സതീശൻ, പഞ്ചായത്തംഗം ഇ വിജയൻ, മാടായി എ ഇ ഒ ഡോ. കെ.കെ.പി സംഗീത, മാടായി ബി.പി.സി കെ രഞ്ജിത്ത് മാസ്റ്റർ, പിടിഎ പ്രസിഡന്റ് യു വിനോദ്  എന്നിവർ പങ്കെടുത്തു.

date