13 തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് കൂടി അംഗീകാരം
ജില്ലയിലെ 13 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2026-27 വർഷത്തെ വാർഷിക പദ്ധതികൾക്ക് കൂടി അംഗീകാരം. ജില്ലാ അസൂത്രണ സമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.ജി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന അഡ്ഹോക്ക് കമ്മിറ്റി യോഗത്തിലാണ് 13 തദ്ദേശസ്ഥാപനങ്ങളുടെ ആയിരത്തി എണ്ണൂറോളം പദ്ധതികൾക്ക് അംഗീകാരം നൽകിയത്. ഇതോടെ ജില്ലയിലെ ആകെ 110 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിക്ക് അംഗീകാരം ലഭിച്ചു.
ബ്ലോക്കുതല സാമ്പത്തിക ഉപദേശക സേവനസമിതി രൂപീകരിക്കുന്നതിന് യോഗം നിർദേശം നൽകി. എലൂർ, കൂത്താട്ടുകുളം നഗരസഭകളുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികളും വിവിധ തദ്ദേശസ്ഥാപനങ്ങളുടെ ഹെൽത്ത് ഗ്രാൻഡ് പദ്ധതികളും യോഗം അംഗീകരിച്ചു.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസർ, തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷർ , സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments