Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നതിനുള്ള വാഹനങ്ങള്‍, ദിവസവാടകയ്ക്കും മാസ വാടകയ്ക്കും ലഭ്യമാക്കാന്‍ താത്പര്യമുള്ള വാഹനഉടമകള്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും സീൽ ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു.

ഇന്നോവ ക്രിസ്റ്റ 7 സീറ്റ് വാഹനങ്ങള്‍, ബൊലേറോ 7 സീറ്റ് വാഹനങ്ങള്‍, 5 സീറ്റ് വാഹനങ്ങള്‍ എന്നിവയാണ് വേണ്ടത്. ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് ലഭ്യമാക്കേണ്ടത്. ഇന്ധനം, അറ്റകുറ്റപ്പണികൾ, ഇൻഷുറൻസ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ്, ട്രാഫിക്ക് ഫൈൻ തുടങ്ങിയവ വാഹന ഉടമ തന്നെ വഹിക്കേണ്ടതാണ്. ക്വട്ടേഷനോടൊപ്പം വാഹനത്തിന്റെ രേഖകളും ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസൻസിന്റെ പകർപ്പും ഹാജരാക്കണം.

കരാറിൽ പറയുന്ന വാഹനം ഇടയ്ക്ക് മാറാൻ പാടില്ല. മാറേണ്ട അടിയന്തിര സാഹചര്യമുണ്ടായാൽ ജില്ലാ കളക്ടറുടെ മുൻകൂർ അനുമതി വാങ്ങുകയും സമാന തരത്തിലും കണ്ടീഷനിലുമുള്ള വാഹനം പകരം നൽകുകയും വേണം. വാഹന ഉടമ സ്ഥിരമായി ഒരു ഡ്രൈവറെ നിയമിക്കേണ്ടതാണ്. ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ ഡ്രൈവറെ മാറ്റാൻ പാടില്ല. വാഹനം അവധി ദിവസങ്ങൾ ഉൾപ്പെടെ ലഭ്യമാക്കണം. വാഹനം നോഡൽ ഓഫീസറുടെ ഓഫീസിൽ തന്നെ പാർക്ക് ചെയ്യേണ്ടതും നോഡൽ ഓഫീസറുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഓടേണ്ടതുമാണ്.

യാത്രാവേളയിൽ വാഹനത്തിന് എന്തെങ്കിലും തകരാറോ, വാഹന സംബന്ധമായ നിയമ പ്രശ്നങ്ങളോ സംഭവിക്കുകയാണെങ്കിൽ സമാന മോഡലിലും കണ്ടീഷനിലുമുള്ള വാഹനം 30 മിനിറ്റിനുള്ളിൽ ആ പോയിൻ്റിൽ യാത്രയ്ക്കായി ലഭ്യമാക്കേണ്ടതാണ്. ക്വട്ടേഷൻ ഉറപ്പിക്കുന്നവർ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ നിർദ്ദേശിക്കുന്ന സമയത്തിനുള്ളിൽ കരാറിൽ ഏർപ്പെടുകയും ആവശ്യപ്പെടുന്ന വാഹനങ്ങൾ ആവശ്യപ്പെടുന്ന സമയപരിധിയ്ക്കുള്ളിൽ ആവശ്യപ്പെടുന്ന സ്ഥലത്ത് ഹാജരാക്കേണ്ടതുമാണ്.

ജില്ലാ കളക്ടറേറ്റിലെ ഇലക്ഷൻ വിഭാ​ഗത്തിൽ‍ മാർച്ച് 17ന് രാവിലെ 10 മണിവരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 4.30ന് ക്വട്ടേഷനുകൾ തുറക്കും.

date