പട്ടികജാതി-പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അക്ഷയ സംരംഭകരാകാന്‍ അവസരം
പട്ടികജാതി-പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അക്ഷയ സംരംഭകരാകാന്‍ അവസരം.അക്ഷയ സംരംഭകരെ തെരഞ്ഞടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 19 വരെ നൽകാം. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സേവനദാതാക്കളായ അക്ഷയ പദ്ധതിയിലൂടെ ജില്ലയിലെ പട്ടികജാതി വിഭാഗത്തിന് 15 ഉം പട്ടികവര്‍ഗ വിഭാഗത്തിന് ആറും അക്ഷയ കേന്ദ്ര ലൊക്കേഷനുകള്‍ സംവരണം ചെയ്തിട്ടുള്ളതാണ്. 01-01-2026-ന് 18 വയസ്സ് തികഞ്ഞവരും 50 വയസ്സ് കവിയാത്തവരുമായവര്‍ക്ക് അപേക്ഷിക്കാം.
അടിസ്ഥാന യോഗ്യത: പ്ലസ്ടു/പ്രിഡിഗ്രി, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകള്‍ക്കും വനിത, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും സ്വന്തം/വാടകമുറി സൗകര്യമുള്ളവര്‍ക്കും അധികമാര്‍ക്ക് ലഭിക്കും. ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷ, 750 രൂപ സഹിതം https://lbsed. Ibscentre.in/akshaya26 എന്ന വെബ്‌സൈറ്റില്‍ നല്‍കണം. അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് എല്‍.ബി.എസിന്റെ ഹെല്‍പ് ലൈന്‍ 0471- 2560311, 312, വാട്ട്‌സ്ആപ്പ് 9400923669 എന്നീ നമ്പറുകളിലോ lbscentre@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. മറ്റു വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0477 2248130, 2258135 എന്ന നമ്പറുകളിലോ adpoalp.akshaya@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങള്‍ https://akshaya.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
- Log in to post comments