Post Category
റംസാൻ പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് 30% പ്രത്യേക റിബേറ്റ്
2026-ലെ റംസാൻ പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം പ്രത്യേക ഗവൺമെന്റ് റിബേറ്റ് പ്രഖ്യാപിച്ചു. മാർച്ച് 23 വരെയുള്ള പ്രവൃത്തി ദിവസങ്ങളിലാണ് ഈ ആനുകൂല്യം ലഭ്യമാകുക. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും, ഖാദി സൗഭാഗ്യ ഷോറൂമുകളിലും പ്രത്യേക റിബേറ്റ് ലഭ്യമാണെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു.
date
- Log in to post comments