Skip to main content

എ.ബി.സി സെന്ററിൽ വെറ്ററിനറി സർജന്റെ താൽക്കാലിക നിയമനം

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സീവ്യൂ വാർഡിൽ പ്രവർത്തിക്കുന്ന എ.ബി.സി  സെന്ററിലേക്ക് വെറ്ററിനറി സർജനെ താൽക്കാലികമായി നിയമിക്കുന്നു.  അഭിമുഖം മാർച്ച് 17-ന് രാവിലെ 11 മണിക്ക് മുല്ലയ്ക്കലുള്ള ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും. വിശദവിവരങ്ങൾക്കായി പ്രവൃത്തിസമയങ്ങളിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0477-2252431.

date