Skip to main content

ആംബുലനസ് ഡ്രൈവര്‍; അപേക്ഷ ക്ഷണിച്ചു

പരപ്പ ട്രൈബല്‍ ഡവലപ്പ്മെന്റ്  ഓഫീസിന് കീഴില്‍ സര്‍വീസ് നടത്തിവരുന്ന ആംബുലന്‍സിന് ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത - ഏഴാം ക്ലാസ്സ് അല്ലെങ്കില്‍ തത്തുല്യം. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് അംഗീകാരമുള്ള സാധുവായ  മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സ്. ഡ്രൈവിംഗില്‍ കുറഞ്ഞത് മൂന്ന് വര്‍ഷ പരിചയം. പ്രായപരിധി - 18-45. പട്ടിവര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന. അപേക്ഷ 25 നകം ബയോഡാറ്റ, യോഗ്യത, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ട്രൈബല്‍ ഡെവലപ്പ്മെന്റ്  ഓഫീസര്‍,  ട്രൈബല്‍ ഡെവലപ്പ്മെന്റ്  ഓഫീസ് പരപ്പ, ഫെഡറല്‍ ബാങ്ക് ബില്‍ഡിംഗ് രണ്ടാംനില, പരപ്പ പി.ഒ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ - 0467 2960111.

date