ഫാം സൂപ്പര്‍ വൈസര്‍ നിയമനം
കുടുംബശ്രീ ബോയിലര്‍ ഫാര്‍മേര്‍സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ജില്ലയിലെ ഫാം സൂപ്പര്‍വൈസര്‍ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത- പൌള്‍ട്ടറി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ്സ് മാനേജ്മെന്റില്‍ ബിരുദം. അല്ലെങ്കില്‍ പൌള്‍ട്ടറി പ്രൊഡക്ഷനില്‍ ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇരുചക്ര വാഹന ലൈസന്‍സ്. ഉയര്‍ന്ന പ്രായ പരിധി- 30 വയസ്സ്. പ്രതിമാസ ശമ്പളം 20,000. അപേക്ഷ ഫോം www.keralachicken.org.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ വിദ്യാനഗര്‍, കാസര്‍കോട് -671123 എന്ന വിലാസത്തില്‍ 18 നകം ലഭ്യമാക്കണം. കെ.ബി.എഫ്.പി.സിഎല്ലിന്റെ ഫാം സൂപ്പര്‍വൈസറായി മറ്റു ജില്ലകളില്‍ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍- 04994 256 111, 7012766725.
- Log in to post comments