Skip to main content

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍; നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലയില്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ എല്ലാം  പൂർത്തിയായതായി കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലും ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമായാണ് കൗണ്ടിങ് ഹാള്‍ സജ്ജീകരിക്കുന്നത്. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലെ കൗണ്ടിങ് ഹാള്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലും കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ കൗണ്ടിങ് ഹാള്‍ ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമായാണ് ഒരുക്കുന്നത്. നിലവില്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലസും സ്വീപ്പിന്റെ ഭാഗമായി വോട്ട് വണ്ടി പ്രയാണം നടത്തി വരികയാണ്. ഇവ പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കണം നടത്തി മുന്നേറുകയാണ്. തെറഞ്ഞടുപ്പിന് മുന്നോടിയായി വിവിധ പരിശീലനങ്ങള്‍ നടന്നു വരികയാണ്.

എസ്.ഐ.ആറിന് ശേഷം പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ കാസര്‍കോട് ജില്ലയില്‍ 540698 പുരുഷ വോട്ടര്‍മാരും 555530 സ്ത്രീ വോട്ടര്‍മാരും 13 ട്രാന്‍സ് ജെന്റര്‍ വോട്ടര്‍മാരുമായി ആകെ 1096241 വോട്ടര്‍മാരാണുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 114570 പുരുഷ വോട്ടര്‍മാരും 112833 സ്ത്രീ വോട്ടര്‍മാരും 0 ട്രാന്‍സ് ജെന്റര്‍ വോട്ടര്‍മാരുമായി ആകെ 227403 വോട്ടര്‍മാരാണുള്ളത്. കാസര്‍കോട്  മണ്ഡലത്തില്‍ 104866 പുരുഷ വോട്ടര്‍മാരും 104866 സ്ത്രീ വോട്ടര്‍മാരും 0 ട്രാന്‍സ് ജെന്റര്‍ വോട്ടര്‍മാരുമായി ആകെ 209732 വോട്ടര്‍മാരാണുള്ളത്. ഉദുമ മണ്ഡലത്തില്‍ 111473 പുരുഷ വോട്ടര്‍മാരും 115723 സ്ത്രീ വോട്ടര്‍മാരും 4 ട്രാന്‍സ് ജെന്റര്‍ വോട്ടര്‍മാരുമായി ആകെ 227200 വോട്ടര്‍മാരാണുള്ളത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 108347 പുരുഷ വോട്ടര്‍മാരും 114472 സ്ത്രീ വോട്ടര്‍മാരും 6 ട്രാന്‍സ് ജെന്റര്‍ വോട്ടര്‍മാരുമായി ആകെ 222825 വോട്ടര്‍മാരാണുള്ളത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 101442 പുരുഷ വോട്ടര്‍മാരും 107636 സ്ത്രീ വോട്ടര്‍മാരും 3 ട്രാന്‍സ് ജെന്റര്‍ വോട്ടര്‍മാരുമായി ആകെ 209081 വോട്ടര്‍മാരാണുള്ളത്. പുതിയതായി പേര് ചേര്‍ക്കുന്നതിനും നീക്കം ചെയ്യുന്നതിനും ഫോം തെറ്റുകള്‍ തിരുത്തുന്നതിനുമുള്ള അപേക്ഷകള്‍ സ്വീകരിച്ച് വരുന്നുണ്ട്. നിലവില്‍ ലഭിച്ച ഫോമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അധ്യക്ഷത വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍ സംസാരിച്ചു. വിവിധ നോഡല്‍ ഓഫീസര്‍മാര്‍, മണ്ഡലം തല വരണാധികാരികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date