മൈക്കാനം നഗര്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതി; പൂര്‍ത്തീകരണ ഉദ്ഘാടനം ഇന്ന്
കാഞ്ഞങ്ങാട് നഗരസഭയിലെ മൈക്കാനം നഗറില്‍ നടപ്പിലാക്കിയ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ പൂര്‍ത്തീകരണ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 12ന്) നടക്കും. രാവിലെ 10.30ന് കല്യാണ്‍ റോഡ് ജംക്ഷനില്‍ നടക്കുന്ന ചടങ്ങ് സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാകും.
ഒരു കോടി രൂപ ചെലവഴിച്ചാണ് മൈക്കാനം നഗറില്‍ വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി റോഡുകളുടെ നവീകരണം, കുടിവെള്ള പദ്ധതി, വീട് നവീകരണം, കമ്മ്യൂണിറ്റി ഹാള്‍ നവീകരണം, കിണര്‍ നവീകരണം, സോളാര്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് നടപ്പിലാക്കിയത്. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു നിര്‍മ്മാണ ചുമതല. ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. പ്രദേശത്തെ പട്ടികജാതി വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കിയത്.
- Log in to post comments