Skip to main content

ഗുണനിലവാരമില്ലാത്ത മരുന്ന് നിരോധിച്ചു

        സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടയിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ M/s. Sanjay Baljiwan Ayurvedic Pharmacy Pvt Ltd, Khair Byepass, Aligarh (UP) 202001 സ്ഥാപനത്തിന്റെ SU-16 ബാച്ചിലുള്ള ആയുർവേദ മരുന്ന് Shakti Umang  ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയതിനാൽ ഔഷധത്തിന്റെ വിതരണവും വിൽപ്പനയും നടത്തുവാൻ പാടില്ലാത്തതാണെന്നും പ്രസ്തുത മരുന്നിന്റെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവയെല്ലാം തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ആയുർവേദ ഡ്രഗ്സ് ഇൻസ്‌പെക്ടർമാരെ അറിയിക്കേണ്ടതാണെന്നും സംസ്ഥാന ആയുർവേദ ഡ്രഗ്സ് ലൈസൻസിംഗ് അതോറിറ്റിയായ ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ (ആയുർവേദം) അറിയിച്ചു.

പി.എൻ.എക്‌സ്. 1156/2026

date