Skip to main content

മരം ലേലം

കോട്ടക്കല്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലത്തെ പ്ലാവ്, ചീനി (മഴമരം) മരങ്ങള്‍ മുറിച്ചുമാറ്റി മാര്‍ച്ച് 17ന് രാവിലെ 11ന് കോട്ടക്കല്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് ലേലം ചെയ്യും. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ നിശ്ചിത നിരദ്രവ്യ തുകയായ (600 രൂപ) ജില്ലാ പോലീസ് മേധാവിയുടെ പേരില്‍ അടച്ചതിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മാര്‍ച്ച് 16 ന് വൈകീട്ട് അഞ്ചിനകം കോട്ടക്കല്‍ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. കവറിന് മുകളില്‍ 'മലപ്പുറം ജില്ലാ പോലീസ് പരിധിയിലെ കോട്ടക്കല്‍ പോലീസ് സ്റ്റേഷന്‍ സ്ഥലത്തെ രണ്ടു മരങ്ങള്‍ മുറിച്ചുമാറ്റി നീക്കം ചെയ്യുന്നതിനായുള്ള ലേല ദര്‍ഘാസ്' എന്ന്  രേഖപ്പെടുത്തണം. ഫോണ്‍- 0483 2734983.

date