Skip to main content

മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കോട്ടയം: ഉൾനാടൻ ജലാശയത്തിലെ മത്സ്യ സമ്പത്തിന്റെ സംയോജിത പരിപാലനം പദ്ധതിയുടെ ഭാഗമായി അയർക്കുന്നം പഞ്ചായത്തിൽ മഠം പാലത്തിനു താഴെ വടക്കേടത്ത് കടലിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണൻ കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോയി കൊറ്റത്തിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എ. കൃഷ്ണകുമാരി, കോട്ടയം മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ബ്ലെസ്സി ജോഷി, ഫിഷറീസ് ഉദ്യോഗസ്ഥരായ ഐശ്വര്യ സലി, എൻ.എസ്. ശ്യാമിലി  എന്നിവർ പങ്കെടുത്തു.

date