Post Category
മരങ്ങള്‍ ലേലം ചെയ്യും
വളാഞ്ചേരി പോലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലത്തെ പ്ലാവ്, ചരല്‍ക്കൊന്ന, ഉങ്ങ്, വട്ട, പാറകം എന്നീ മരങ്ങള്‍ മുറിച്ചുമാറ്റി മാര്‍ച്ച് 18ന് രാവിലെ 11ന് വളാഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിസരത്ത് ലേലം ചെയ്യും. സീല്‍ ചെയ്ത ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ നിശ്ചിത നിരദ്രവ്യ തുകയായ (2600 രൂപ) ജില്ലാ പോലീസ് മേധാവിയുടെ പേരില്‍ അടച്ചതിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം മാര്‍ച്ച് 17ന് വൈകീട്ട് അഞ്ചിനുള്ളില്‍ വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. കവറിന് മുകളില്‍ 'മലപ്പുറം ജില്ലാ പോലീസ് പരിധിയിലെ വളാഞ്ചേരി പോലീസ് സ്റ്റേഷന്‍ സ്ഥലത്തെ 9 മരങ്ങള്‍ മുറിച്ചുമാറ്റി നീക്കം ചെയ്യുന്നതിനുള്ള ലേല ദര്‍ഘാസ്' എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 0483 2734983.
date
- Log in to post comments