ഗോത്രവര്‍ഗ-തീരദേശ വിദ്യാഭ്യാസ ശാക്തീകരണം: ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു
ജില്ലയിലെ ഗോത്രവര്‍ഗ, തീരദേശ മേഖലകളിലെ വിദ്യാഭ്യാസപരമായ വെല്ലുവിളികളും അവക്കുള്ള പരിഹാരങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെയും (ഡയറ്റ്) ആഭിമുഖ്യത്തില്‍ ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു. 'ഗോത്രവര്‍ഗ തീരദേശ വിദ്യാഭ്യാസം: വെല്ലുവിളികളും മാതൃകകളും' വിഷയത്തില്‍ കോഴിക്കോട് ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. യു.കെ അബ്ദുന്നാസര്‍ അധ്യക്ഷനായി. കിര്‍ത്താഡ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.എസ് പ്രദീപ്കുമാര്‍ മുഖ്യാതിഥിയായി.
കോഴിക്കോട് ഡി.ഇ.ഒ സജിനി, കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപിക ഗീതാഞ്ജലി, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.ടി ഷാജി, കോഴിക്കോട് യു.ആര്‍.സി ബി.പി.സി വി ഹരീഷ്, ഐലാബ് സി.ഇ.ഒ നസ്മിന നാസര്‍, ഡയറ്റ് സീനിയര്‍ ലെക്ചറര്‍ ഡോ. കെ സലീമുദ്ദീന്‍, ലക്ചറര്‍ ദിവ്യ, ഡോ. രാഗിഷ, അഷിത, പ്രീത എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ തലത്തിലുള്ള മികവുകളുടെ അവതരണത്തിന് ഡോ. എം പ്രബീഷ് നേതൃത്വം നല്‍കി. അമ്പിളി ടീച്ചര്‍, നിഷ ടീച്ചര്‍ എന്നിവര്‍ സ്‌കൂള്‍തല മികവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡയറ്റ് കെ്ചറര്‍മാരായ ഡോ. സജിന, ഡോ. പൗളിന ജയിംസ് എന്നിവര്‍ മോഡറേറ്റര്‍മാരായി. വിവിധ വിദ്യാലയങ്ങളിലെ അധ്യാപകര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments