Post Category
പയന്തോങ്ങ്-ചീയൂർ നരിപ്പറ്റ റോഡ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
നാദാപുരം മണ്ഡലത്തിലെ നവീകരിച്ച പയന്തോങ്ങ് -ചീയൂർ നരിപ്പറ്റ റോഡ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഇ കെ വിജയൻ എം.എൽ.എ അധ്യക്ഷനായി. ഒന്നരക്കോടി രൂപ വിനിയോഗിച്ചാണ് റോഡിന്റെ നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചത്.
പയന്തോങ്ങിൽ നടന്ന ചടങ്ങിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രതീഷ്, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിന മണ്ണൂർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി കെ ആരതി, അസിസ്റ്റന്റ് എഞ്ചിനീയർ സി ബി നളിൻ കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments