Skip to main content

നെടുപുഴ ഗവ. വനിത പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം ചെയ്തു

നെടുപുഴ ഗവൺമെന്റ് വനിത പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥി യൂണിയൻ 'ആലിൻ 2026' ന്റെയും ആർട്സ് ഫെസ്റ്റിവലിൻ്റെയും ഉദ്ഘാടനം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോളേജ് യൂണിയൻ ചെയർപേഴ്സൺ കെ. നക്ഷത്ര അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.കെ. കെ ശ്രീകല സ്വാഗതവും ആർട്സ് ക്ലബ് സെക്രട്ടറി കെ. നയ്മ നന്ദിയും പറഞ്ഞു.

യൂണിയൻ അഡ്വൈസർ ഡോ. എ. ജയപ്രകാശ്, ആർട്സ് അഡ്വൈസർ സിമി സൈമൺ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. പി. പി ലിഷ, കൊമേർഷ്യൽ പ്രാക്ടീസ് വിഭാഗം മേധാവി അനു അശോകൻ, സിവിൽ എഞ്ചിനിയറിംഗ് വിഭാഗം മേധാവി എൻ. ആതിര വിജയ്, ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് വിഭാഗം മേധാവി കെ. എൻ പ്രീതി, വർക്ക്ഷോപ്പ് സൂപ്രണ്ട് എ.എൻ അജിനേഷ്, സീനിയർ സൂപ്രണ്ട് കെ. ആർ ബിനോയ് എന്നിവർ സംസാരിച്ചു.

date