കെൽട്രോണിൽ മാധ്യമപഠനം: മാർച്ച് 16 വരെ അപേക്ഷിക്കാം
കേരള സർക്കാരിൻ്റെ പൊതുമേഖല സ്ഥാപനമായ കെൽട്രോൺ അധ്യയന വർഷത്തേക്കുള്ള വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം നേടിയവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും അപേക്ഷിക്കാവുന്ന കോഴ്‌സുകളാണ് ഒരുക്കിയിരിക്കുന്നത്.
പ്രിന്റ് മീഡിയ, ടെലിവിഷൻ ജേർണലിസം, ഡിജിറ്റൽ മീഡിയ, വാർത്താ അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷൻസ്, അഡ്വർടൈസിങ്, ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസ് അധിഷ്‌ഠിത കണ്ടന്റ് നിർമ്മാണം, വീഡിയോ ക്യാമറാ പരിശീലനം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ സമഗ്രമായ പരിശീലനമാണ് നൽകുന്നത്. പഠനകാലയളവിൽ അംഗീകൃത മാധ്യമ സ്ഥാപനങ്ങളിൽ പ്രായോഗിക പരിശീലനവും ഇന്റേൺഷിപ്പ് അവസരങ്ങളും ലഭ്യമാക്കും. കൂടാതെ നിബന്ധനകൾക്ക് വിധേയമായി പ്ലേസ്മെന്റ് സപ്പോർട്ടും ലഭിക്കും.
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെൽട്രോൺ പരിശിലന കേന്ദ്രങ്ങളിലേക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 16. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനായും 9544958182 എന്ന നമ്പറിൽ ബന്ധപ്പെടുക.
- Log in to post comments