Skip to main content

​അപേക്ഷ ക്ഷണിച്ചു

കോട്ടയം: കെൽട്രോണിൽ വിവിധ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും പ്ലസ് ടു വിജയിച്ചവർക്കും അപേക്ഷിക്കാം. പ്രിന്റ് മീഡിയ, ടെലിവിഷൻ ജേർണലിസം, ഡിജിറ്റൽ മീഡിയ, വാർത്താ അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷൻ, അഡ്വർടൈസിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ടിത കണ്ടന്റ് നിർമാണം, വീഡിയോ ക്യാമറാ പരിശീലനം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ സമഗ്ര പരിശീലനം നൽകും. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെൽട്രോൺ പരിശീലന കേന്ദ്രങ്ങളിലേക്കാണ് പ്രവേശനം. മാർച്ച് 16ന് മുൻപായി അപേക്ഷകൾ നൽകണം. ഫോൺ: 9544958182.

date