Skip to main content
നാദാപുരം -തൂണേരി റോഡിന്റെ പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ ഇ കെ വിജയൻ എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു

നാദാപുരം -തൂണേരി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ്‌ റിയാസ് നിർവഹിച്ചു 

 

നാദാപുരം മണ്ഡലത്തിലെ നാദാപുരം -തൂണേരി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം  പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഇ കെ വിജയൻ എം.എൽ.എ അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് റിന്യൂവൽ പ്രോഗ്രാമിൽ ഉൾപെടുത്തി നാദാപുരം മുതൽ തൂണേരി വരെയുള്ള 4.100 കിലോമീറ്റർ റോഡാണ് 4.5 കോടി രൂപ വിനിയോഗിച്ച് നവീകരിക്കുന്നത്. അഴുക്കുചാലുകൾ, ഹാർഡ് ഷോൾഡർ, റോഡ് സുരക്ഷാ ബോർഡുകൾ, റോഡ് മാർക്കിങ് എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കും. 

നാദാപുരം സബ് രജിസ്ട്രാർ ഓഫീസിന് സമീപം നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ കെ നവാസ്, തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി പ്രതീഷ്, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സഫീറ മൂന്നാംകുനി, നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. കെ എം രാഘുനാഥ്, തൂണേരി ബ്ലോക്ക്‌ സ്ഥിരം സമിതി അധ്യക്ഷ ഷാഹിന, നാദാപുരം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ റംല ടീച്ചർ, അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എഞ്ചിനീയർ പി കെ ആരതി, അസിസ്റ്റന്റ് എഞ്ചിനീയർ സി ബി നളിൻ കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

date