Skip to main content

അക്ഷയ സംരംഭകരാവാൻ മാർച്ച് 19 വരെ അപേക്ഷ സമർപ്പിക്കാം

  സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയയുടെ സംരംഭകരാകാൻ മാര്‍ച്ച് 19 വരെ അപേക്ഷ സമര്‍പ്പിക്കാം. ജില്ലയിലെ 70 സ്ഥലങ്ങളിലേക്കാണ് അക്ഷയ  സംരംഭകരെ തിരഞ്ഞെടുക്കുന്നത്. പൊതുവിഭാഗത്തില്‍ 64 സ്ഥലങ്ങളിലേക്കും പട്ടികജാതി വിഭാഗത്തിൽ രണ്ട്, പട്ടികവര്‍ഗ വിഭാഗത്തിൽ നാല് സ്ഥലങ്ങളിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ്:  https://lbsedp.lbscentre.in/akshaya26/ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പർ 0487 2386809.

date