Skip to main content

എസ്.സി പ്രമോട്ടര്‍ - വാക്ക് ഇന്‍ ഇന്റര്‍വ്യൂ

 

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വാത്തിക്കുടി ഗ്രാമപഞ്ചായത്തിലേക്ക് എസ്.സി പ്രമോട്ടര്‍ തസ്തികയിലേക്ക്  നിയമനം നടത്തുന്നു. വാത്തിക്കുടി ഗ്രാമ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ ഫോട്ടോ പതിപ്പിച്ച അപേക്ഷ, ജാതി, പ്രായം, സ്ഥിരതാമസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് 13 ന് (വെള്ളിയാഴ്ച) രാവിലെ 10.30 ന് കുയിലിമല സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടത്തുന്ന വാക്ക് -ഇന്‍- ഇന്റര്‍വ്യൂവില്‍ ഹാജരാകണം.  വയസ് - 18 - 40,  വിദ്യഭ്യാസ യോഗ്യത - +2. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 04862296297

date