Post Category
ന്യായ വില കട ലൈസൻസി - വിജ്ഞാപനം ക്ഷണിച്ചു
കേരള ടാർജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (KTPDS) പ്രകാരം ഇടുക്കി താലൂക്കിൽ കട്ടപ്പന നഗരസഭയിൽ 33-ാം വാർഡ് എകെജി പടിയിൽ (1674135 നമ്പർ), ഭിന്നശേഷി സംവരണ വിഭാഗത്തിൽ നിന്നും,
വാത്തിക്കുടി ഗ്രാമപഞ്ചായത്തിൽ 9-ാം വാർഡ് കനകക്കുന്നിൽ (1674029 നമ്പർ) പട്ടികജാതി സംവരണ വിഭാഗത്തിൽ നിന്നും ന്യായ വില കട ലൈസൻസിയെ സ്ഥിരമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകർപ്പിനും അനുബന്ധ വിവരങ്ങൾക്കും ജില്ലാ സപ്ലൈ ഓഫീസിൽ നേരിട്ടും, പൊതുവിതരണ വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലും (www.civilsupplieskerala.gov.in) ലഭ്യമാണ്. ഫോൺ 04862- 232321
date
- Log in to post comments