Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലാപ്ടോപ്പ്, സ്കാനർ, പ്രിന്റർ, സ്കാനർ വിത്ത് ഫോട്ടോകോപ്പിയർ എന്നീ സാധന സാമ​ഗ്രികൾക്കായി സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ​ഗ്യാരന്റിയുള്ള മെഷീനുകളായിരിക്കണം. ക്വട്ടേഷൻ സ്ഥിരപ്പെടുത്തിയ ഉടനെ തന്നെ ഉപകരണങ്ങൾ കളക്ടറേറ്റ് ഇലക്ഷൻ വിഭാ​ഗം ആവശ്യപ്പെടുന്ന മുറയ്ക്ക് ലഭ്യമാക്കേണ്ടതാണ്.

സ്മാർട്ട് ടി.വിയുടെ ഓരോ അളവുകൾക്കും പ്രത്യേകം റേറ്റ് രേഖപ്പെടുത്തി നൽകേണ്ടതാണ്. ദിവസ വാടകാടിസ്ഥാനത്തിലും മാസ വാടകാടിസ്ഥാനത്തിലും റേറ്റ് സമർപ്പിക്കാം.

മാർച്ച് 17ന് രാവിലെ 11ന്  ജില്ലാ കളക്ടറേറ്റ് ഇലക്ഷൻ വിഭാ​ഗത്തിലാണ് ക്വട്ടേഷനുകൾ സമർപ്പിക്കേണ്ടത്. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 2 മണിക്ക് ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കും.

date