Post Category
നിയമസഭ തിരഞ്ഞെടുപ്പ്: നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു
നിയമസഭാ തിരഞ്ഞെടുപ്പ് സുഖമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി നിയോഗിച്ച നോഡൽ ഓഫീസർമാരുടെയും അസിസ്റ്റന്റ് നോഡൽ ഓഫീസർമാരുടെയും യോഗം ജില്ലാ കളക്ടർ അനുകുമാരിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ, എംസിസി, വിവിധ നോഡൽ ഓഫീസർമാരുടെ കീഴിൽ നടക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങിയവ ചർച്ച ചെയ്തു.
പൂർണ്ണമായും ഹരിത പെരുമാറ്റ ചട്ടം പാലിച്ച്, സുതാര്യവും കുറ്റമറ്റതുമായ തിരഞ്ഞെടുപ്പായിരിക്കണം ഇത്തവണ ജില്ലയിൽ നടത്തേണ്ടതെന്ന് കളക്ടർ നിർദ്ദേശിച്ചു. യോഗത്തിൽ അസിസ്റ്റന്റ് കളക്ടർ ശിവ ശക്തിവേൽ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബിജു എസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments