Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കേരള നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര, പാറശ്ശാല മണ്ഡലങ്ങളിൽ മൂന്ന് വീതം എസ്.എസ്.ടി ചെക്ക് പോയിന്റുകൾ സ്ഥാപിക്കുന്നതിന് താത്പര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഇലക്ഷന് നിയോ​ഗിക്കപ്പെടുന്ന ഉദ്യോ​ഗസ്ഥർക്ക് സൗകര്യം ഒരുക്കുന്നതിനായി ഷമിയാന പന്തൽ, ട്യൂബ് ലൈറ്റ്, കസേരകൾ, പ്ല​ഗ് പോയിന്റ് എന്നിവയാണ് സജ്ജീകരിക്കേണ്ടത്. ചെക്ക് പോയിന്റുകൾ മാറ്റിസ്ഥാപിക്കേണ്ട സാഹചര്യമുണ്ടായാൽ കരാറുകാരൻ സ്വന്തം ചെലവിൽ മാറ്റി സ്ഥാപിക്കണം.

ക്വട്ടേഷനുകൾ മാർച്ച് 15ന് വൈകീട്ട് 3ന് മുമ്പ് ജില്ലാ കളക്ടറേറ്റിലെ ഇ.ആർ.ഒ ആന്റ് ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) ഓഫീസിൽ ലഭ്യമാക്കണം. ക്വട്ടേഷൻ സമർപ്പിക്കുന്ന കവറിന് മുകളിൽ 'കേരള നിയമസഭ പൊതുതെരഞ്ഞെടുപ്പ് 2026 ക്വട്ടേഷൻ ഫോർ എസ്.എസ്.ടി' എന്ന് രേഖപ്പെടുത്തണം. ക്വട്ടേഷനുകൾ മാർച്ച് 15ന് വൈകീട്ട് 5ന് തുറന്ന് പരിശോധിക്കും.

date