Post Category
കരകുളം മേൽപ്പാലം നിർമാണ പുരോഗതി വിലയിരുത്തി
വഴയില - പഴകുറ്റി റോഡ് നാലുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായുള്ള കരകുളം മേൽപ്പാലത്തിന്റെ നിർമാണ പുരോഗതി മന്ത്രി ജി ആർ അനിൽ വിലയിരുത്തി. കരകുളം പാലം ജംഗ്ഷന് സമീപം പുതുതായി നിർമ്മിച്ച പാലം മന്ത്രി താൽക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുത്തു.
നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും മേൽപ്പാലത്തിന്റെ പണി വേഗത്തിലാക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കരകുളം പഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
date
- Log in to post comments