Skip to main content

പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ജല ബജറ്റ് പ്രകാശനം ചെയ്തു

കോട്ടയം: നവകേരളം കര്‍മപദ്ധതിയുടെയും ഹരിതകേരളം മിഷന്റെയും ഭാഗമായി തയ്യാറാക്കിയ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ജല ബജറ്റിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്ജി പാലയ്ക്കലോടിയാണ് പ്രകാശനം നിര്‍വഹിച്ചത്. നവകേരളം കര്‍മ്മപദ്ധതി ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഷെഫി മോളി ജോണ്‍ അവതരണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ബി.ബി. സുരേഖ, സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. ബിജു അബ്രഹാം, ഷാന്‍ ടി. ജോണ്‍, ആശാ ബിനു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോമോന്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.

date