Skip to main content

ലോഗോ ക്ഷണിച്ചു

കോട്ടയം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്റെ ഔദ്യോഗിക ലോഗോ തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്‍ട്രികള്‍ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ലോഗോയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കും. പ്രൊഫഷണല്‍ ഡിസൈനര്‍മാര്‍ക്കും ഫൈന്‍ ആര്‍ട്സ് കോളജ് വിദ്യാര്‍ഥികള്‍ക്കും ഡിസൈനിംഗില്‍ താത്പര്യമുള്ള പൊതുജനങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. 
ഡിസൈനുകള്‍ എ ഫോര്‍ സൈസില്‍ എച്ച്.ഡി. നിലവാരത്തില്‍ പി.ഡി.എഫ്. ആയോ ജെ.പിജി. ഫോര്‍മാറ്റിലോ മാര്‍ച്ച് 13നു മുന്‍പായി  pmukiot@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ കെ-സോട്ടോയുടെ വെബ്സൈറ്റായ ksotto.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0471 2528658, 2962748.

date