Skip to main content

23-മത് അഖിലേന്ത്യാ മൂട്ട് കോർട്ട് കോമ്പറ്റിഷൻ എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ സംഘടിപ്പിക്കുന്നു

അഡ്വ. ടി എസ് വെങ്കടേശ്വര അയ്യർ മെമ്മോറിയൽ എവർ റോളിങ് ട്രോഫിക്കായുള്ള  23-മത് അഖിലേന്ത്യാ മൂട്ട് കോർട്ട് കോമ്പറ്റിഷൻ മാര്‍ച്ച് 13, 14, 15 തീയ്യതികളില്‍ എറണാകുളം ഗവൺമെന്റ് ലോ കോളേജിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. രാജ്യത്തുടനീളമുള്ള നിയമ വിദ്യാർത്ഥികളുടെ  പങ്കാളിത്തം ഉണ്ടാകും. 

മാർച്ച് 13 വൈകുന്നേരം 5:30 ന് ബഹു. ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ മത്സരം  ഉദ്ഘാടനം ചെയ്യും.  ലോ കോളേജ് മുൻ വിദ്യാർത്ഥിനിയും കൊച്ചി നഗരസഭ മേയറുമായ ശ്രീമതി. മിനിമോൾ വി കെ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. എറണാകുളം ലോ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ബിന്ദുമോള്‍ വി സി, അലുംനി അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ. ചിൻസി ഗോപകുമാർ, പി.ടി.എ കമ്മിറ്റി അംഗം ബിജു പി എ, കോളേജ് യൂണിയര്‍ ചെയര്‍മാന്‍ നന്ദന്‍ ആര്‍ എന്നിവരും ചടങ്ങിൽ സംസാരിക്കും.

മാർച്ച് 15 ന് ഫൈനൽസ് മത്സരത്തിൽ വിധികർത്താക്കളാവുകയും അവാർഡ് ദാനവും നിർവഹിക്കുന്നത് ബഹു. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് സി എസ് ഡയസ്,  ജസ്റ്റിസ് സിയാദ് റഹിമാൻ എ എ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവർ ആയിരിക്കും.

ഒന്നരലക്ഷത്തിലധികം രൂപയുടെ ക്യാഷ് പ്രൈസുകളും അൻപതിനായിരത്തിലധികം രൂപയുടെ മറ്റു സമ്മാനങ്ങളുമാണ് മത്സര വിജയികളെ കാത്തിരിക്കുന്നതെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലിനി ജോസ് കെ അറിയിച്ചു. കൂടാതെ സി.ഡി.ജെ ഓൺലൈൻ നൽകുന്ന ഒരു വർഷത്തേക്കുള്ള നിയമപഠന സാമഗ്രഹികളിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷൻ എല്ലാ മത്സര വിജയികൾക്കും ലഭിക്കുന്നതാണ്.

date