Skip to main content

കെൽട്രോണിൽ അവധിക്കാല കോഴ്സുകൾ

തിരുവനന്തപുരം പാളയം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രോഗ്രാമിംഗ് കോഴ്സുകൾ, ആനിമേഷൻ, വെബ് ഡിസൈനിങ്, ഡാറ്റാ എൻട്രി, കമ്പ്യൂട്ടർ ഹാർഡ്‌വെയർ തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2337450, 8590605271.

പി.എൻ.എക്‌സ്. 1176/2026

date