Post Category
പാണാവള്ളി കൃഷിഭവൻ പുതിയ കെട്ടിടം ഉദ്ഘാടനം ഇന്ന് (14) മന്ത്രി പി പ്രസാദ് നിർവഹിക്കും
ദലീമ ജോജോ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമിച്ച പാണാവള്ളി കൃഷിഭവൻ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇന്ന് (14) കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും. രാവിലെ എട്ട് മണിക്ക് പാണാവള്ളി സബ് രജിസ്ട്രാർ ഓഫീസിന് സമീപം നടക്കുന്ന ചടങ്ങിൽ ദലീമ ജോജോ എംഎൽഎ അധ്യക്ഷയാകും. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത മുഖ്യാതിഥിയാകും. പാണാവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ ബി ബാബുരാജ്, പാണാവള്ളി പഞ്ചായത്ത് കൃഷി ഓഫീസർ ഡോ. എൻ എൽ എബിമോൾ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments