Post Category
കുഴിവിള ഗവ.എല്‍.പി.എസ്സിൽ പുതിയ പാചകപ്പുര
കുഴിവിള ഗവ. എല്‍.പി സ്‌കൂളില്‍ നിർമ്മിക്കുന്ന പുതിയ പാചകപ്പുരയുടെ നിര്‍മ്മാണോദ്ഘാടനം ഡി.കെ. മുരളി എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചാണ് കൂടുതൽ സൗകര്യങ്ങളുള്ള പാചകപ്പുര നിര്‍മ്മിക്കുന്നത്.
കുട്ടികള്‍ക്ക് മികച്ച പഠനാന്തരീക്ഷവും പോഷകാഹാരവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്നതെന്ന് എം.എല്‍.എ പറഞ്ഞു.
യോഗത്തില്‍ ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജകുമാരി, വൈസ് പ്രസിഡന്റ് വേങ്കവിള സജി തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments