Post Category
ഹാര്‍മോണിയം ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ജില്ലയിലെ ഒരു സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹാര്‍മോണിയം ഇന്‍സ്ട്രക്ടർ തസ്തികയില്‍ ഈഴവ, തിയ്യ, ബില്ലവ വിഭാഗത്തില്‍ ഒരു സ്ഥിരം ഒഴിവുണ്ട്. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഹാര്‍മോണിയം വിഷയത്തില്‍ ബിരുദം/ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്സ് അഥവാ ഗുരുകുല വിദ്യാഭ്യാസം ആണ് യോഗ്യത.
താത്പര്യമുള്ള 18നും 41നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ മാര്‍ച്ച് 18ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
date
- Log in to post comments