Post Category
ആയുര്‍വേദ ഡിസ്‌പെന്‍സറിയ്ക്ക് ഒ.പി കെട്ടിടം
കഠിനംകുളം ചേരമാന്‍തുരുത്ത് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ പുതുതായി നിര്‍മിച്ച ഒ.പി ലെവല്‍ ചികിത്സയ്ക്കുള്ള കെട്ടിടം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. നാഷണല്‍ ആയുഷ് മിഷന്റെ 30 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
യോഗത്തില്‍ വി.ശശി എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മിനി ജയചന്ദ്രന്‍, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനോ ടി.ജെ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments