Skip to main content

ഗാർഹിക പാചകവാതക ലഭ്യതയിൽ ആശങ്ക വേണ്ട: ജില്ലാ സപ്ലൈ ഓഫീസർ

#ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ വാണിജ്യ  ആവശ്യത്തിന് ഉപയോഗിച്ചാൽ കർശന നടപടി#

ജില്ലയിൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ ലഭ്യതയിൽ യാതൊരു തരത്തിലുള്ള ആശങ്കയും വേണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ മാത്യു എ ജെ അറിയിച്ചു.
 നിലവിൽ ജില്ലയിൽ പാചകവാതക ദൗർലഭ്യമില്ല.ബുക്ക് ചെയ്തിട്ടുള്ള എല്ലാവർക്കും ഗ്യാസ് സിലിണ്ടറുകൾ ബന്ധപ്പെട്ട ഏജൻസികൾ വഴി വീടുകളിൽ എത്തിച്ച് വിതരണം നടത്തി വരുന്നതായും അദ്ദേഹം അറിയിച്ചു.

യുദ്ധ പശ്ചാത്തലത്തിൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ ലഭ്യത സംബന്ധിച്ച് ജനങ്ങളുടെ ഇടയിൽ അനാവശ്യമായ ഭീതി പരത്തുന്ന തരത്തിലുള്ള വാർത്തകളോ സാമൂഹിക മാധ്യമങ്ങളിൽ കൂടി യുള്ള പ്രചാരണങ്ങളോ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ   അവർക്കെതിരെ കർശന നടപടി ഉണ്ടാകും.
എൽ.പി.ജി വിതരണം സംബന്ധിച്ച പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ/താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചതായും സപ്ലൈ ഓഫീസർ അറിയിച്ചു.

ഗ്യാസ് ഏജസികൾ മുൻഗണനാക്രമം പാലിച്ചു മാത്രമേ സിലിണ്ടറുകൾ വിതരണം ചെയ്യാൻ പാടുള്ളൂ.  ഉപഭോക്താക്കൾ തങ്ങളുടെ ഫോണിൽ ലഭിക്കുന്ന ഒ ടി പി നമ്പർ സിലിണ്ടർ ഡെലിവറി ചെയ്യുന്ന സമയത്ത് കൈമാറേണ്ടതാണ്. ഗ്യാസ് സിലിണ്ടറുകൾ വിതരണം നടത്തുമ്പോൾ ഗുണഭോക്താക്കളെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കുവാൻ പാടില്ല.
 കൂടാതെ എൽ.പി.ജി വിതരണം സംബന്ധിച്ച് നിലവിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ   ഗ്യാസ് ഏജൻസികൾ   കർശനമായി പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.
യുദ്ധ സാഹചര്യത്തിൽ  വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി-യുടെ ഉപയോഗം ഗണ്യമായി കുറച്ചു ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ ക്രമീകരണങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരു
കൾ സ്വീകരിച്ചിട്ടുണ്ട്.  ഇതിന്റെ ഭാഗമായി വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിതരണം അവശ്യ സ്ഥാപനങ്ങൾക്കായി മാത്രം നിജപ്പെടുത്തിയിട്ടുണ്ട്. ഹോസ്പിറ്റലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് വാണിജ്യ സിലിണ്ടറുകൾ വിതരണം നടത്താനാണ് നിർദേശം.
വാണിജ്യ ആവശ്യങ്ങൾക്കുള്ള ക്വാട്ടയുടെ ലഭ്യത അനുസരിച്ച് ഇത്തരം സ്ഥാപനങ്ങൾക്ക് വാണിജ്യ ഗ്യാസ് സിലിണ്ടറുകൾ നൽകുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു. ഫാർമസ്യൂട്ടിക്കിൾ ഇൻഡസ്ട്രി, എയർലൈൻ/റെയിൽവെ ക്യാന്റീൻ എന്നിവയ്ക്ക് രണ്ടാമതായി മുൻഗണന നൽകുന്നതാണെന്നും സപ്ലൈ ഓഫീസർ അറിയിച്ചു

കൺട്രോൾ റൂമുകളുമായി ബന്ധപ്പെടേണ്ട നമ്പറുകളും ഇ-മെയിൽ വിലാസവും

ജില്ലാ സപ്ലൈ ഓഫീസ്, തിരുവനന്തപുരം
0471-2731240
dsotvm20@gmail.com
താലൂക്ക് സപ്ലൈ ഓഫീസ്, തിരുവനന്തപുരം
0471-2463208 9188527335
tsotvpm@gmail.com
താലൂക്ക് സപ്ലൈ ഓഫീസ്, നെയ്യാറ്റിൻകര
0471-2222251 9188527329
tsonta12@gmail.com
താലൂക്ക് സപ്ലൈ ഓഫീസ്, നെടുമങ്ങാട്
0472-2802455 9188527331
tsonedumangadu@gmail.com
താലൂക്ക് സപ്ലൈ ഓഫീസ്, കാട്ടാക്കട
0471-2291415 9188527330
tsoktda2015@gmail.com
താലൂക്ക് സപ്ലൈ ഓഫീസ്, വർക്കല
0470-2612424 9188527338
tsovarkala@gmail.com
താലൂക്ക് സപ്ലൈ ഓഫീസ്, ചിറയിൻകീഴ്
0470-2622459 9188527336
tsoattingal@gmail.com
സിറ്റി റേഷനിംഗ് ഓഫീസ്, നോർത്ത്
0471-2365686 9188527334
crontvpm@gmail.com
സിറ്റി റേഷനിംഗ് ഓഫീസ്, സൌത്ത്
0471-2461632 9188527332
crosouthvanchiyoor@gmail.com

 

ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ വാണിജ്യ  ആവശ്യത്തിന് ഉപയോഗിച്ചാൽ കർശന നടപടി

ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.

ജില്ലയിൽ ഇത് സംബന്ധിച്ച പരിശോധനകൾ  നടത്തുന്നതിന് അതത് താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തിയിൽ ഏർപ്പെടുന്നവർക്കെതിരെ 1955 ലെ എസെൻഷ്യൽ കമ്മോഡിറ്റി ആക്ട്   പ്രകാരം സിലിണ്ടറുകൾ പിടിച്ചെടുത്തു ജാമ്യമില്ലാ വകുപ്പിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാട്ടാക്കട താലൂക്ക് നടത്തിയ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, കുറ്റിച്ചൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അനസ് ഹോട്ടലിൽ നിന്നും ഏഴ് ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു.
.

date