Skip to main content

ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു

അരുവിക്കര മണ്ഡലത്തിലെ വിവിധ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു.  സർക്കാർ ജനങ്ങൾക്ക് വേണ്ടി നിർമിക്കുന്ന കാത്തിരിപ്പ് കേന്ദ്രങ്ങളും വിശ്രമയിടങ്ങളും ഉൾപ്പെടെയുള്ള പൊതുഇടങ്ങൾ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും ഇത്തരം കേന്ദ്രങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാനായി കുടുംബശ്രീ പ്രവർത്തകരും പുരുഷസഹായ സംഘങ്ങളും മുന്നോട്ട് വരണമെന്നും എം എൽ എ പറഞ്ഞു.

 പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ മാർക്കറ്റ് ജംഗ്ഷൻ, ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി ജംഗ്ഷൻ, മീനങ്കൽ ജംഗ്ഷൻ, തൊളിക്കോട്പഞ്ചായത്തിലെ വിനോബാ,മലയടി ജംഗ്ഷൻ, അരുവിക്കര പഞ്ചായത്തിലെ മുളയറ തോട്ടുമുക്ക്, കടമ്പനാട് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് എംഎൽഎ ഫണ്ടിൽ നിന്ന് 28 ലക്ഷം രൂപ വിനിയോഗിച്ച് കാത്തിരിപ്പ് കേന്ദ്രങ്ങൾ  നിർമ്മിച്ചിരിക്കുന്നത്.

 

date