ജില്ലാതല അറിയിപ്പുകള്‍
ബഡ്‌സ് യൂണിഫൈഡ് സോക്കര്‍ 2026 ജില്ലാതല മത്സരം ശനിയാഴ്ച
കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ബഡ്‌സ് സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള യൂണിഫൈഡ് ഫുട്‌ബോള്‍ ജില്ലാതല മത്സരം മാര്‍ച്ച് 14ന് രാവിലെ ഒന്‍പത് മുതല്‍ കണ്ണൂര്‍ പോലീസ് ടര്‍ഫില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എം വി ജയന്‍ അധ്യക്ഷനാകും. സമാപന സമ്മേളനവും സമ്മാനദാനവും കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി ഇന്ദിര ഉദ്ഘാടനം ചെയ്യും. സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ലിഷ ദീപക് അധ്യക്ഷയാകും.
ഭിന്നശേഷിക്കാരായ കുട്ടികളെയും പൊതുവിഭാഗത്തിലുള്ള കുട്ടികളെയും ഒരുമിച്ചാണ് മത്സരത്തിനായി കളത്തിലിറക്കുക. പയ്യന്നൂര്‍, തളിപ്പറമ്പ്, കൂത്തുപറമ്പ് എന്നിങ്ങനെ മൂന്ന് സോണുകളായി വിഭജിച്ചാണ് മത്സരം. ഒരു ടീമില്‍ ഏഴ് കളിക്കാരാണ് ഉണ്ടാവുക. ഇതില്‍ അഞ്ചുപേര്‍ ഭിന്നശേഷി വിഭാഗത്തില്‍ നിന്നുള്ള കുട്ടികളും രണ്ടുപേര്‍ പൊതുവിഭാഗത്തില്‍ നിന്നുള്ളവരും ആയിരിക്കും.
കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നു
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ചട്ടുകപ്പാറ വനിത വ്യവസായ എസ്റ്റേറ്റില്‍ ഒഴിവുള്ള കെട്ടിടങ്ങള്‍ വാടകയ്ക്ക് അനുവദിക്കുന്നതിന് വനിത സംരംഭകര്‍/വനിത സ്വയം സഹായ സംഘങ്ങളില്‍ നിന്നും നിശ്ചിത ഫോമിലുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 25ന് വൈകീട്ട് നാലു മണിവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0497-2700205
വെള്ളക്കരം കുടിശ്ശിക അടക്കാം
വെള്ളക്കരം കുടിശ്ശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി കണ്ണൂര്‍ താണയിലുള്ള ജല അതോറിറ്റി ഓഫീസിലെ ക്യാഷ് കൗണ്ടര്‍ മാര്‍ച്ച് 14, 15 തീയതികളില്‍ രാവിലെ 10.15 മുതല്‍ വൈകിട്ട് നാലു വരെ പ്രവര്‍ത്തിക്കും. ഉപഭോക്താക്കള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം.
ക്വട്ടേഷന്‍ ക്ഷണിച്ചു
ഭൂജല വകുപ്പ് കണ്ണൂര്‍ ജില്ലാ ഓഫീസിലെ ആവശ്യത്തിന് 1500 സി.സിക്ക് മുകളില്‍ ശേഷിയുള്ള ടാക്‌സി വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഭൂജല വകുപ്പ് കണ്ണൂര്‍ ജില്ലാ ഓഫീസില്‍ മാര്‍ച്ച് 16ന് വൈകീട്ട് മൂന്നു മണിക്കകം ലഭിക്കണം. ഫോണ്‍: 0497 2709892.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എ ആന്‍ഡ് ബി ബ്ലോക്കിലേക്ക് കര്‍ട്ടനുകള്‍ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 27ന് രാവിലെ 11 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. ഫോണ്‍: 0497 2780225.
- Log in to post comments