Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

 

ക്ഷേത്രകലാ അക്കാദമിയില്‍ ഹ്രസ്വകാല കോഴ്‌സുകള്‍

മാടായിക്കാവ് ക്ഷേത്രകലാ അക്കാദമിയില്‍ 2026-27 അധ്യയന വര്‍ഷം ക്ഷേത്രകലാ ഹ്രസ്വകാല കോഴ്‌സുകളില്‍ പരിശീലനത്തിന് എട്ടു മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളില്‍ നിന്നും നിര്‍ദിഷ്ട ഫോമില്‍ അപേക്ഷ ക്ഷണിച്ചു. ചെണ്ട, ചുമര്‍ചിത്രം, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം, ഓട്ടന്‍തുള്ളല്‍ എന്നിവയിലാണ് പരിശീലനം. വിദ്യാലയ അവധി ദിനങ്ങളിലാണ് ക്ലാസുകള്‍. നിലവില്‍ പ്രാഥമിക കോഴ്‌സുകളില്‍ പരിശീലനം പൂര്‍ത്തീകരിച്ചവര്‍ അതത് തുടര്‍ കോഴ്‌സുകളിലേക്ക് പ്രത്യേകം അപേക്ഷിക്കണം. ഒരു കുട്ടിക്ക് ഒരേസമയം ഒരു കോഴ്‌സില്‍ മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ. www.kshethrakalaacademy.org ൽ നിന്നും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം സെക്രട്ടറി, ക്ഷേത്രകല അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി.ഒ, കണ്ണൂര്‍-670303 എന്ന വിലാസത്തില്‍ തപാല്‍ വഴിയോ നേരിട്ടോ മാര്‍ച്ച് 31 നകം ലഭിക്കണം. ഫോണ്‍: 04972 986030, 9847510589.

ഗതാഗത നിയന്ത്രണം

മാടത്തില്‍ കീഴ്പള്ളി റോഡില്‍ അത്തിക്കല്‍ കുരിശ് പള്ളിക്ക് സമീപം കള്‍വെര്‍ട്ട് പുനര്‍നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 24 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിക്കും. ചെറിയ വാഹനങ്ങള്‍ അത്തിക്കല്‍ കുരിശ് പള്ളി - ഇടവേലി - ചാന്തുരുത്തി പാലരിഞ്ഞാല്‍ ക്ഷേത്രം - പി എച്ച് സി ആശുപത്രി റോഡും വലിയ വാഹനങ്ങള്‍ അത്തിക്കല്‍കുണ്ട് മാങ്ങോട് - മാങ്ങോട് റോഡും ഉപയോഗിക്കണം.

വെള്ളക്കരം അടയ്ക്കാം

കേരള ജല അതോറിറ്റിയുടെ കുടിശ്ശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി പ്രവൃത്തി ദിവസങ്ങള്‍ക്കു പുറമേ മാര്‍ച്ച് മാസത്തിലെ ഇനിയുള്ള എല്ലാ അവധി ദിവസങ്ങളിലും വെള്ളക്കരം കുടിശ്ശിക അടയ്ക്കുന്നതിന് പെരളശ്ശേരി ഓഫീസിലെ കാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കും. കുടിശ്ശിക തീര്‍ക്കാത്ത എല്ലാ കണക്ഷനുകളും മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ച് കുടിശ്ശിക തുക റവന്യൂ റിക്കവറി നടപടികളിലൂടെ ഈടാക്കും. ഫോണ്‍: 0497 2828586.

വൈദ്യുതി മുടങ്ങും

33-കെ വി കാഞ്ഞിരോട് - പഴശ്ശി ലൈനിന്റെ പ്രവൃത്തിക്കും, കാഞ്ഞിരോട് 220 കെ വി സബ്‌സ്റ്റേഷന്റെ അറ്റകുറ്റപ്പണികള്‍ക്കും വേണ്ടി 220 കെ വി അരീക്കോട് - കാഞ്ഞിരോട്, ഓര്‍ക്കാട്ടേരി - കാഞ്ഞിരോട് ലൈനുകള്‍ ഓഫ് ചെയ്യുന്നതിനാല്‍ മാര്‍ച്ച് 15ന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നു വരെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ജില്ലാ ബാങ്ക്, ടെലിഫോണ്‍ ഭവന്‍, മഹിത, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ്, സ്റ്റേഡിയം സ്റ്റേജ്, എ ആര്‍ ക്യാമ്പ്, പൊലീസ് സൊസൈറ്റി, പൊലീസ് ക്വാര്‍ട്ടേഴ്സ്, പോസ്റ്റ് ഓഫീസ് ഭാഗങ്ങളില്‍ മാര്‍ച്ച് 14ന് രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ചു വരെ വൈദ്യുതി  മുടങ്ങും.

റണ്ണിംഗ് കോണ്‍ട്രാക്ട് ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ലഭ്യമല്ലാത്ത വിവിധതരം സ്‌കാനിംഗ്, എക്‌സ് റേ, ലാബ് ടെസ്റ്റുകള്‍, മരുന്നുകള്‍, എം ആര്‍ ഐ എന്നിവ ലഭ്യമാക്കിത്തരുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍നിന്നും റണ്ണിംഗ് കോണ്‍ട്രാക്ട് ക്ഷണിച്ചു. റണ്ണിംഗ് കോണ്‍ട്രാക്ടുകള്‍ സൂപ്രണ്ട്, ജില്ലാ ആശുപത്രി, കണ്ണൂര്‍ എന്ന വിലാസത്തില്‍ മാര്‍ച്ച് 23ന് രാവിലെ 11 മണിവരെ സ്വീകരിക്കും. ഫോണ്‍: 0497 2731234.

date