Skip to main content

ചങ്ങാതി സർവ്വേ ഉദ്ഘാടനം

മലപ്പുറം:സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ചങ്ങാതി ഇതര സംസ്ഥാന തൊഴിലാളി സാക്ഷരത പദ്ധതിയുടെ സംസ്ഥാന തല സർവ്വേ ഉദ്ഘാടനം പോരൂർ ഗ്രാമ പഞ്ചായത്തിലെ ചേരിപ്പറമ്പ് റേഷൻ കടയ്ക്ക് സമീപം എ.പി.അനിൽ കുമാർ എം.എൽ.എ. നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. പുഷ്പവല്ലി അദ്ധ്യക്ഷം വഹിച്ചു. സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ. ജി ഒലീന പദ്ധതി വിശദീകരണം നടത്തി. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അമ്യത കെ.കെ മുഖ്യ പ്രഭാഷണം നടത്തി. പോരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇബ്രാഹിം കുന്നുമ്മൽ, സ്ഥിര സമിതി ചെയർപേഴ്സൺ കെ.പി. ജുൽഫീന,പഞ്ചായത്ത് അംഗങ്ങളായ പി. അബ്ദുൾ സലാം ,കണ്ണിയൻ കരീം, പി.സ്വപ്ന, കെ.സിന്ധു, കെ. ശബാന , സി.ടി. മുഹമ്മദ് ഷമീം, സി.ഡി.എസ് ചെയർപേഴ്സൺ പി.കെ.ഭാഗ്യലക്ഷ്മി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അയ്യൂബ് , ഉണ്ണികൃഷ്ണൻ, ശിവ ശങ്കരൻ , അലി നൗഷാദ്, വിജയ രാജൻ, മുജീബ് കണ്ണിയൻ, പൊതു പ്രവർത്തകരായ കെ.എം റഷീദ്, മുഹമ്മദ് ഷാഫി പി.ടി, എന്നിവർ ആശംസാപ്രസംഗം നടത്തി. സാക്ഷരതാമിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.വി. ശാസ്ത പ്രസാദ് സ്വാഗതവും നോഡൽ പ്രേരക് ഇ.സന്തോഷ്കുമാർ നന്ദിയും പറഞ്ഞു.

കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം വായിക്കാനും എഴുതാനും ആശയ വിനിമയം നടത്തുന്നതിനും പ്രാപ്തമാക്കുന്നതിനാണ് ചങ്ങാതി പദ്ധതി നടപ്പാക്കുന്നത്.

കേരളത്തിലെ നിയമങ്ങൾ, ആരോഗ്യം, ശുചിത്വം എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സുകളും പദ്ധതിയുടെ ഭാഗമായി നൽകും.

date