Skip to main content
കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഗവ. മാതൃക ഹോമിയോപതി ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കുന്നു

കുരുവട്ടൂര്‍ ഗവ. മാതൃക ഹോമിയോപതി ഡിസ്‌പെന്‍സറി മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

 

കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഗവ. മാതൃക ഹോമിയോപതി ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ അഡ്വ. നൂറുദ്ദീന്‍ ചെറുവറ്റ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഫസീല എന്നിവര്‍ മുഖ്യാതിഥികളായി. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനീന പി ത്യാഗരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വിഷ്ണുപ്രിയ, സ്ഥിരം സമിതി അധ്യക്ഷരായ ബിജു മലയില്‍, വത്സന്‍ കുന്നത്ത്, സൗദ ഹസ്സന്‍, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള മോവിള്ളാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആയിഷ ഫിദ, ടി സി മുഹമ്മദ് മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ ഷോന സുധീഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി എം അബ്ദുറഹിമാന്‍, ഐ.സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പ്രബിത കുമാരി, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. സോണി, മെഡിക്കല്‍ ഓഫീസര്‍ ഡോ. അഞ്ജു സി രാജ് എന്നിവര്‍ സംസാരിച്ചു.

date