തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാര ജേതാക്കളെ ആദരിച്ചു
വിവിധ തൊഴില്‍ മേഖലയില്‍ പ്രാവീണ്യം നേടിയവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് നല്‍കിവരുന്ന തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് നേടിയ ജില്ലയില്‍നിന്നുള്ളവരെ ജില്ലാ തൊഴില്‍ വകുപ്പ് ആദരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി വടക്കന്‍ മേഖല റീജണല്‍ ജോയിന്റ് ലേബര്‍ കമീഷണര്‍ കെ വി വിപിന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) എം സിനി അധ്യക്ഷയായി.
കെ ആര്‍ റിനീഷ് (ടെക്‌സ്‌റ്റൈല്‍സ്), കെ മുഹമ്മദ് നാസര്‍ (ചുമട്ടുതൊഴില്‍), സി ഷിജിത് കുമാര്‍ (മോട്ടോര്‍ തൊഴിലാളി) എന്നിവരെയാണ് ആദരിച്ചത്. ചടങ്ങില്‍ ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ പി ഡി അനില്‍കുമാര്‍, അസി. ലേബര്‍ ഓഫീസര്‍മാരായ മിനി ജോസഫ്, സന്തോഷ് കുമാര്‍, ആയിഷ മിര്‍ഫ, അമൃത രാജ്, പ്രസൂണ്‍, ജൂനിയര്‍ സൂപ്രണ്ടുമാരായ സ്വപ്ന കുമാരി, ഷൈമ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments